കാര്യവട്ടം: കാര്യവട്ടം എന്‍ജിനീയറിങ് കോളേജില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ സമരം തുടരും. 6.30 ന് ഹോസ്റ്റലില്‍ കയറണമെന്ന കോളേജ് അധികൃതരുടെ നിര്‍ദേശത്തിനെതിരെയാണ് സമരം. ഹോസ്റ്റലില്‍ കയറാനുള്ള സമയം 6.30 ല്‍ നിന്ന് 9 മണി ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
സമരത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍ തീരുമാനമെടുക്കാനായില്ല. സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുതലായുള്ള പ്രദേശമായത് കൊണ്ടാണ് ഹോസ്റ്റലില്‍ കയറാനുള്ള സമയം നേരത്തെ ആക്കിയതെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു. പിടിഎ കമ്മിറ്റി ഉടന്‍ ചേരുമെന്നും അതിന് ശേഷം മാത്രമേ സമയം മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon