ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എംഎല്‍എ അനില്‍ ബാജ്‌പോയ് ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ നേതൃത്വത്തിലാണ് അംഗത്വം സ്വീകരിച്ചു.
ആം ആദ്മി പാര്‍ട്ടി മികച്ച മത്സരം പ്രതീക്ഷിക്കുന്ന ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എ പാര്‍ട്ടി വിട്ടത് ആം ആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി.
14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുമെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളെ വിലയ്ക്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരില്‍ ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമബംഗാളില്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അര്‍ഹതപ്പെട്ട പരിഗണന ലഭിക്കാത്തത് കൊണ്ടാണ് പാര്‍ട്ടി വിടുന്നത് എന്ന് അനില്‍ ബാജ്പേയി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അര്‍ഹതപ്പെട്ട പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് പാര്‍ട്ടി വിട്ട് ബിജെപിയെന്ന യഥാര്‍ത്ഥ വഴി തിരഞ്ഞെടുത്തത് എന്നും അനില്‍ ബാജ്പേയി ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പറഞ്ഞു.
This post have 0 komentar
EmoticonEmoticon