തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ ക്രമക്കേട് കേസിൽ നിർണ്ണായക തെളിവ് ലഭിച്ചു. പ്രതികൾ പരീക്ഷ പേപ്പർ ചോർത്തിയ ഫോൺ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്നാണ് ഫോൺ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഫോൺ നശിപ്പിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോർന്നു കിട്ടിയ ചോദ്യ പേപ്പർ പരിശോധിച്ച് യൂണിവേഴ്സിറ്റി കോളജിലെ മുൻ എസ്എഫ്ഐ നേതാക്കള്‍ക്ക് ഉത്തരങ്ങള്‍ എസ്എംഎസായി നൽകിയത് എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ഗോകുലാണ്. കേസിലെ രണ്ടാം പ്രതിയായ പ്രണവ് ചോദ്യപേപ്പറിന്‍റെ ഫോട്ടെയടുത്ത് യൂണിവേഴ്സിറ്റി കോളജിലെ മറ്റൊരു വിദ്യാർത്ഥിയായ പ്രവീണിന് കൈമാറിയെന്നാണ് മൊഴി. ഈ ചോദ്യ പേപ്പർ പ്രവീണ്‍ ഗോകുലിനും ഒപ്പമുണ്ടായിരുന്ന സഫീറിനും കൈമാറിയെന്നാണ് പിടിയിലായവർ നൽകിയിരുന്ന മൊഴി.
അതേസമയം പിഎസ്‍സി ക്രമക്കേട് കേസന്വേഷണം ഇനി യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് നടക്കും. യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ എഴുതിയവരുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പിഎസ്‍സിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പ്രണവ് ചോദ്യപേപ്പർ അയച്ചുതന്നത് എന്ന് ആറാം പ്രതി പ്രവീൺ മൊഴി നൽകിയിരുന്നു. നസീമിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന സംശയം ക്രൈബ്രാഞ്ചിന് ബലപ്പെട്ടത്. പരീക്ഷ നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് പരീക്ഷാ ചുമതലയുണ്ടായിരുന്ന ചില കോളേജ് ജീവനക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഈ ശ്രമം പരാജയപ്പെട്ടെന്നും നസീം മൊഴി നൽകിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon