മുംബൈ: മഹാരാഷ്ട്രയിൽ ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ ഗവർണർ സമയം അനുവദിച്ചു. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. പിന്തുണ അറിയിച്ചുകൊണ്ടുള്ള എംഎൽഎമാരുടെ കത്ത് അജിത് പവാർ ഗവർണർക്ക് നൽകിയെന്നും ബിജെപി പറയുന്നു.
അതിനിടെ ശനിയാഴ്ച ശരദ് പവാർ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ, കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, കെ.സി.വേണുഗോപാൽ എന്നിവർ സംയുക്തമായി പത്ര സമ്മേളനം നടത്തും. 4.30ന് ശരദ് പവാർ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം അദ്ദേഹം പത്രസമ്മേളനം നടത്തും. കോൺഗ്രസ്, എൻസിപി, ശിവസേന എന്നീ കക്ഷികൾ ചേർന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. കോൺഗ്രസ് നേതാക്കളും ശരദ് പവാറും അദ്ദേഹത്തിന്റെ വീട്ടിൽ ചർച്ച നടത്തുന്നുണ്ട്.
അജിത് പവാർ ശരദ് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന വക്താവ് സജ്ഞയ് റാവത്ത് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് എം എൽ എ സ്ഥാനം അജിത് പവാർ രാജിവെച്ചപ്പോൾ തന്നെ സംശയമുണ്ടായിരുന്നു. ഇന്നലെ രാത്രിവരെ ഒപ്പമുണ്ടായിരുന്ന അജിത് പവാറിന്റ പെരുമാറ്റത്തിൽ സംശയമുണ്ടായിരുന്നു. ശരദ് പവാറിന് ഇതിൽ പങ്കില്ലെന്നും സജ്ഞയ് റാവത്ത് പറഞ്ഞു. ശിവസേന ശരദ് പവാറുമായി ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon