ads

banner

Saturday, 25 May 2019

author photo

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ ഭരണ തുടർച്ചക്ക്  തുടക്കം കുറിച്ചുകൊണ്ടു സത്യപ്രതിജ്‍‍ഞ ചടങ്ങ് ഗംഭീരമാക്കാൻ  പാർട്ടി നേതൃത്വം പ്രവർത്തനം തുടങ്ങി. നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് സൂചന. അടുത്ത വ്യാഴാഴ്ച നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം . രാഷ്ട്രപതി ഭവനില്‍ വന്‍ ആഘോഷത്തോടെയാകും മോദിയുടെ രണ്ടാം വരവിനു തുടക്കം കുറിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിനു മുന്നോടിയായി മോദി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജിക്കത്ത് നല്‍കി. മന്ത്രി സഭാംഗങ്ങള്‍ക്ക് രാഷ്ട്രപതി അത്താഴ വിരുന്നു നല്‍കി.എന്‍ഡിഎയുടെ എല്ലാ എംപിമാരോടും ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മോദിയും അമിത് ഷായും വെള്ളിയാഴ്ച രാവിലെ മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും അവരുടെ വസതികളിലെത്തി സന്ദർശിച്ചു. മല്‍സരിക്കാന്‍ സീറ്റ് നല്‍കാതെ അഡ്വാനിയെയും ജോഷിയെയും ഒതുക്കിയെന്ന ആക്ഷേപം ശക്തമായിരുന്നു.
ചൊവ്വാഴ്ച്ച മോദി സ്വന്തം മണ്ഡലമായ വാരാണസിയില്‍ പോകും. കാശി വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ബുധനാഴ്ച്ച സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തും. മന്ത്രിസഭാ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അടക്കമുള്ള എന്‍ഡിഎ നേതാക്കള്‍ ശനിയാഴ്ച അമിത് ഷായെ കാണും. ആരോഗ്യപ്രശ്നങ്ങള്‍ മൂലം അരുണ്‍ ജയ്റ്റ്ലി മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാനിടയുണ്ട്. 
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement