കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസ് വിചാരണ കൊച്ചി എൻഐഎ കോടതി അടുത്ത മാസം 14ലേക്ക് മാറ്റി. മുഴുവൻ പ്രതികളും ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടി. മൂന്ന് പ്രതികൾ മാത്രമാണ് ഇന്ന് ഹാജരായത്.
സൂഫിയ മഅദനിയും കോടതിയിൽ എത്തിയില്ല. മഅദനിയുടെ ഭാര്യ സൂഫിയാ മഅദനിയുൾപ്പെടെ കേസിലെ 13 പ്രതികൾ രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തന നിരോധനം, ഗൂഢാലോചന, ആയുധനിരോധനം തുടങ്ങിയ വകുപ്പുകളിലാണ് വിചാരണ നേരിടേണ്ടത്.
2005 സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് സേലത്തേക്കുള്ള തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷൻ വക ബസ് തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്. യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിവിട്ട ശേഷം പെട്രോൾ ഒഴിച്ച് ബസിനു തീ കൊളുത്തുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon