ads

banner

Saturday, 23 November 2019

author photo

തിരുവനന്തപുരം : ഫണ്ടിന്റ കാര്യത്തില്‍ ധനമന്ത്രി കൈമലര്‍ത്തുകയും മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും വിദേശത്ത് പോകുകയും ചെയ്തതോടെ ശമ്പളത്തിനായി നിരാഹാരം കിടന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പെരുവഴിയിലായി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒരു ചര്‍ച്ചപോലും നടത്താതെയാണ് ഗതാഗത മന്ത്രി പോയത്.

ശമ്പളത്തിനായി ഭരണകക്ഷി യൂണിയനുകള്‍ നടത്തുന്ന സമരം ഒന്നരയാഴ്ച പിന്നിട്ടു. ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സര്‍ക്കാരിനോട് അന്‍പത് കോടി ചോദിച്ചെങ്കിലും ധനമന്ത്രി തോമസ് ഐസക് അനങ്ങിയിട്ടില്ല. രണ്ടുതവണ മന്ത്രിതലത്തില്‍ ചര്‍ച്ച തീരുമാനിച്ചെങ്കിലും നടന്നില്ല. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ വിളിച്ച തൊഴിലാളി യൂണിയനുകളുടെ യോഗവും ശമ്പളകാര്യത്തില്‍ തീരുമാനമാകാത്തത് കാരണം മാറ്റിവെച്ചു. ഒന്നിനും പരിഹാരമുണ്ടാക്കാതെ സ്വകാര്യമൂലധനം തേടി മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും വിദേശത്തേക്കും പോയി.

പതിനഞ്ച് ദിവസത്തെ ശമ്പളം കിട്ടിയെങ്കിലും മിക്കവരുടേയും പണം വായ്പകുടിശികയിനത്തില്‍ ബാങ്കുകാര്‍ പിടിച്ചു. ദിവസവരുമാനത്തില്‍ നിന്ന് ബാക്കി ശമ്പളം നല്‍കാമെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. കിട്ടുന്ന പണം അതിനായി എടുത്താല്‍ ഇന്ധനം,സ്പെയര്‍പാട്സ് എന്നിവ നിലയ്ക്കുമെന്ന് മാത്രമല്ല,ഡിസംബറിലെ ശമ്പളവും മുടങ്ങും. അടുത്തമാസം നാലിനെ മന്ത്രി ഇനി തിരിച്ചെത്തൂ. അതുവരെ പരിഹാരചര്‍ച്ചകളും നടക്കില്ല. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement