ആലത്തൂര്‍: ആലത്തൂരില്‍ മണ്ഡലത്തില്‍ ചരിത്ര വിജയം കരസ്ഥമാക്കിയ രമ്യ ഹരിദാസിന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സജീവം. അക്കൗണ്ടില്‍ നിന്നും ദീപ നിശാന്തിനെ ട്രോളിക്കൊണ്ട് 'നന്ദിയുണ്ട് ടീച്ചര്‍' എന്ന നിലയില്‍ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
എന്നാല്‍ ആ കുറിപ്പ് തന്‍റെ അക്കൗണ്ടില്‍ നിന്നുള്ളതല്ലെന്നും ഏതോ വ്യാജ അക്കൗണ്ടില്‍ നിന്നാണ് പ്രത്യക്ഷപ്പെട്ടതെന്നും വ്യക്തമാക്കി രമ്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ല തന്റെ ശൈലിയെന്ന് പറഞ്ഞ ആലത്തൂര്‍ എം പി നിര്‍ഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. തന്‍റേതല്ലാത്ത പല പ്രൊഫൈലുകളും പേജുകളും ഫേസ്ബുക്കില്‍ ഉണ്ടെന്ന് വ്യക്തമായതായും രമ്യ പറഞ്ഞു. അവയെല്ലാം പിന്‍വലിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon