കൊൽകത്ത: ലോക്സഭ തെരഞ്ഞെടുപ്പിലെ പാരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മമത ബാനര്‍ജി. മുഖ്യമന്ത്രിയായി തുടരാന്‍ താത്പര്യമില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചതായും മമതബാനര്‍ജി പറഞ്ഞു. എന്നാൽ താൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു.
പദവിയും അധികാരവും ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.അതിനാൽ തന്നെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് ഞാൻ പാർട്ടിയെ അറിയിച്ചു. പക്ഷെ പാർട്ടി തന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.
പണവും അധികാരവും ദുരുപയോഗം ചെയ്താണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകൾ തന്‍റെ പക്കലുണ്ട്. മോദിയുടെ വിജയത്തിന് പിന്നിൽ വിദേശ ശക്തികൾ ഇടപെട്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.
തെരഞ്ഞെടുപ്പിനിടയിൽ പോലും രാജ്യത്തുടനീളം വലിയ തോതിൽ പണം ഒഴുകി. പലരുടെയും ബാങ്കിൽ അനധികൃതമായി പണം എത്തി. തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകളാണ് നേടിയത്. എൻഡഇഎ സഖ്യകക്ഷികളെല്ലാം ചേർന്ന് 352 സീറ്റുകളും പിടിച്ചെടുത്തു. തനിക്ക് ബിജെപിയുടെ ഈ വിജയം അംഗീകരിക്കാനാവില്ലെന്നു മമത പറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയിലും ബിജെപി എങ്ങനെയാണ് ഇത്രയേറെ സീറ്റുകളിൽ വിജയിച്ചത്? ജനങ്ങൾ പുറത്തുപറയാൻ പേടിക്കുകയാണ്, എന്നാൽ തനിക്ക് ഭയമില്ല. ബിജെപി വർഗീയ അജണ്ടയിലൂടെയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും ബിജെപിക്ക് അനുകൂലമായാണ് പ്രവർത്തിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon