ദുബായ്: മഹാരാഷ്ട്രയിൽ ഇപ്പോൾ ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ കേരളത്തിലെ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എൻസിപി നേതാവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രൻ. ദുബായ് സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി ദുബായിൽ എത്തിയത്.
മഹാരാഷ്ട്രയിൽ പാർട്ടി കൈക്കൊണ്ട നിലപാടുമായി കേരളത്തിലെ പാർട്ടി പ്രവർത്തകർക്ക് ഒട്ടും യോജിപ്പില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിലെ എൻ സി പി എന്നും സ്വീകരിച്ചിട്ടുള്ളത്. അത് ഇനിയും തുടരുക തന്നെ ചെയ്യും. നിലപാടിൽ ഒരു മാറ്റവും ഉണ്ടാവില്ല. ഇപ്പോഴത്തെ രാഷ്ട്രീയവുമായി പാർട്ടി മുന്നോട്ട് പോകുമെന്നും ശശീന്ദ്രൻ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon