തിരുവനന്തപുരം: ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനോട് ക്ഷമ ചോദിച്ച് സർക്കാർ. ഓമനക്കുട്ടന്‍റെ പ്രവൃത്തിയിലെ ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയും ബോധ്യപ്പെട്ടെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു. മനുഷ്യത്വപരമായ കാര്യം മാത്രമാണ് ഓമനക്കുട്ടന്‍ ചെയ്തത്. ക്യാംപില്‍ അരിയെത്തിച്ച ഓട്ടോയ്ക്ക് കൂലിനല്‍കാനാണ് തുച്ഛമായ തുക പിരിച്ചത്. ഓമനക്കുട്ടനെതിരെ റവന്യൂവകുപ്പ് പൊലീസിൽ നൽകിയ പരാതി പിന്‍വലിക്കും.
ഓമനക്കുട്ടന്റെ സസ്പെൻഷൻ സിപിഎം പിൻവലിക്കും. പാര്‍ട്ടി അന്വേഷണത്തില്‍ ഓമനക്കുട്ടന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ദുരിതാശ്വാസക്യാംപിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്ന് പാര്‍ട്ടി വിലയിരുത്തി. പരാതിയില്ലെന്ന് ക്യാംപ് അംഗങ്ങളും, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ചതിനായിരുന്നു നടപടി. സസ്പെന്‍ഷനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
This post have 0 komentar
EmoticonEmoticon