ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്‌സാസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുവയസ്സുള്ള കുട്ടി മുതല്‍ 82 വയസ്സുകാരന്‍ വരെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. സ്റ്റോറിലേക്ക് എത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധിപേര്‍ സംഭവസമയത്ത് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു.
എന്നാല്‍ കണ്മുന്നില്‍പ്പെട്ടവര്‍ക്കെല്ലാം നേരേ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വാള്‍മാര്‍ട്ട് സ്‌റ്റോറിലും പാര്‍ക്കിങ് ഏരിയയിലും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നനിലയിലായിരുന്നു.
വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തകയാണെന്നും സര്‍ക്കാരിന്റെ എല്ലാസഹായങ്ങളും ഗവര്‍ണര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon