കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷം പാര്‍ട്ടി പത്തനംതിട്ട ഉള്‍പ്പെടെ ഒരു പാര്‍ലമെന്റ് സീറ്റിലും മത്സരിക്കില്ലെന്നു പാര്‍ട്ടി നേതൃത്വം അറിയിച്ചു. നേരത്തെ, പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പത്തനംതിട്ടയില്‍ ചെയര്മാന് പി സി ജോര്‍ജ് തന്നെ മത്സരിക്കുമെന്നും ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തിരുന്നു.
വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് എതിരാണു താനെന്നും വിശ്വാസത്തെ തകര്‍ക്കുന്ന ശക്തികളെ തോല്പ്പിക്കാന്പാര്ട്ടി രംഗത്തിറങ്ങേണ്ട സമയമായെന്നും ജനപക്ഷം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നുള്ള കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും പാര്‍ട്ടി അറിയിച്ചു. യുഡിഎഫിലേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന സൂചന.
പത്തനംതിട്ടയില്‍ ഉള്‍പ്പെടെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പി സി ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ടയില്‍ താന്‍ തന്നെ മത്സരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon