പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിരുവല്ല സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്.65 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പൊള്ളലേറ്റ കവിതയെ ആദ്യം പുഷ്പഗിരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വൈകിട്ട് 6 മണിക്കായിരുന്നു മരണം. കഴിഞ്ഞ 8 ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു കവിത. അണുബാധ കൂടിയത് മരണത്തിലേക്ക് നയിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. വയറിന് കുത്തിയതിന് ശേഷമാണ് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.
മാര്‍ച്ച് 12-ന് തിരുവല്ലയിൽ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ അജിൻ റെജി മാത്യൂസ് എന്നയാളുടെ ആക്രമണത്തിന് പെണ്‍കുട്ടി ഇരയായത്. പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷമാണ് പ്രതി പെട്രോളൊഴിച്ചു തീകൊളുത്തിയത്. അജിന്‍ റെജി മാത്യുവിനെ സംഭവശേഷം നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon