അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്‌മെന്‍ ക്ലബ് വിടുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. മാഡ്രിഡ് വിടുന്നതായി അറിയിച്ച് ക്ലബിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനല്‍ വഴി താരത്തിന്റെ വീഡിയോയും പുറത്തു വന്നു. മാഡ്രിഡ് കോച്ച് ഡിയാഗോ സിമിയോണിയുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനമെത്തിയത്. ഇത് സംബന്ധിച്ച് ക്ലബിന്റെ ഔദ്യോഗിക കുറിപ്പും പുറത്തു വന്നു. അടുത്ത സീസണ്‍ മുതല്‍ ക്ലബിനൊപ്പം തുടരാന്‍ താല്പര്യമില്ല എന്ന് ഗ്രീസ്‌മെന്‍ അറിയിച്ചതായി ആണ് ക്ലബിന്റെ വിശദീകരണം. അവസാന അഞ്ചു വര്‍ഷമായി അത്‌ലറ്റിക്കോ മാഡ്രിഡിലെ പ്രധാന താരമായിരുന്നു ഗ്രീസ്‌മെന്‍. ബാഴ്‌സലോണയിലേക്ക് ആകും ഗ്രീസ്‌മെന്‍ എത്തുക. ഗ്രീസ്‌മെന്റെ റിലീസ് ക്ലോസായ 125 മില്യണ്‍ തുക നല്‍കാന്‍ ബാഴ്‌സലോണ തയ്യാറായതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഗ്രീസ്‌മെന്‍ ബാഴ്‌സലോണയില്‍ എത്തുമെന്ന് കരുതിയിരുന്നു എങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡ് പ്രതിസന്ധിയില്‍ ആകുന്നതിനാല്‍ ക്ലബില്‍ തന്നെ ഗ്രീസ്‌മെന്‍ തുടരുകയായിരുന്നു.
ഈ സീസണില്‍ ഗോഡിനെയും നഷ്ടപ്പെടുന്ന അത്‌ലറ്റിക്കോ മാഡ്രിഡിന് അടുത്ത സീസണില്‍ ഇതോടെ ടീമിന്റെ രണ്ട് പ്രധാന താരങ്ങളെ ആണ് നഷ്ടമാകുന്നത്. ബാഴ്‌സലോണ കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും. മെസ്സിയും ഗ്രീസ്‌മെനും ഒരുമിച്ചാല്‍ ബാഴ്‌സലോണയുടെ അറ്റാക്ക് കൂടുതല്‍ ശക്തമാകും. അത്‌ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രീസ്‌മെന്‍ 133 ഗോളുകളും 43 അസിസ്റ്റും ക്ലബിനായി നേടിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon