പഞ്ചാബ്: ഒരു വ്യക്തിക്കു മാത്രെ രാജ്യത്തെ നയിക്കാന്‍ സാധിക്കുമെന്നാണ് മോദിയുടെ ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബിലെ ബാര്‍ഗരി ഫരീദ്‌കോട്ടിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ജനങ്ങളാണ് രാജ്യത്തിന്റെ ഭരണാധികാരികളെന്നും അവരാണ് രാജ്യത്തെ നയിക്കുന്നുവെന്നുമുള്ള കാര്യങ്ങള്‍ മോദി മറന്നു പോകുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കളിയാക്കിയ മോദിക്ക് അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം ഇപ്പോള്‍ അദ്ദേഹത്തെ കളിയാക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
സിഖുക്കാരുടെ വിശുദ്ധ ഗ്രന്ഥത്തെ അവവേളിച്ചര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. റാഫേല്‍ കരാര്‍ വിഷയത്തില്‍ മോദിയെ സംവാദത്തിന് വെല്ലുവിളിക്കുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും സമ്പദ്ഘടനയെ തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon