കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തെഗഞ്ഞെടുപ്പു റാലിക്കിടെയാണ് യോഗി ആദിത്യനാഥ് വീണ്ടും വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഉത്തര്‍പ്രദേശിലെ മുഹറവും ദുര്‍ഗാപൂജയും ഒരേ ദിവസം ആയതിനാല്‍ മുഹറത്തിന്‍രെ ഗോഷയാത്രക്കായി ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് തന്നോടു പോലീസുദ്യോഗസ്ഥര്‍ ചോദിച്ചുവെന്നും എന്നാല്‍ ദുര്‍ഗാപൂജയുടെ സമയെ മാറ്റാടെ വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റിക്കോളൂ എന്ന മറുപടി താന്‍ നല്‍കിയെന്നുമായിരുന്നു യോഗി ആദ്ത്യനാഥിന്റെ പരാമര്‍ശം.
യോഗിയുടെ റാലികള്‍ക്ക് നേരത്തേ പശ്ചിമബംഗാളില്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല. കൊല്‍ക്കത്തയിലെ ഫൂല്‍ ബഗാന്‍ മേഖലയിലുള്ള യോഗിയുടെ തെരഞ്ഞെടുപ്പ് പരിപാടിയുടെ സ്റ്റേജ് തകര്‍ത്തതായും സ്റ്റേജ് ഒരുക്കിയ ആളെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നും ബിജെപി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് റാലികളെങ്കിലും പലയിടങ്ങളിലായി നടത്തണമെന്ന് അമിത് ഷാ യോഗിയോട് നിര്‍ദേശിക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon