ജമ്മു: ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നാല് സിആര്‍പിഎഫ് ജവാന്‍മാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതിന് പിന്നാലെ പൂഞ്ചില്‍ പാക് സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് അമ്മയും കുട്ടികളുമടങ്ങുന്ന മൂന്നുപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. റുബാന കൗസര്‍ ഇവരുടെ മകന്‍ ഫസാന്‍, ഒമ്പതുമാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. റുബാന കൗസറിന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു. മാത്രമല്ല, ആക്രമണത്തില്‍ ഒട്ടേറെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. രണ്ടു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.
കൂടാതെ, പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും പാകിസ്താന്റെ ഭാഗത്തുനിന്ന് രൂക്ഷമായ ഷെല്ലാക്രമണം നടക്കുന്നുണ്ട്. ഇതിനുപുറമെ, കഴിഞ്ഞ എട്ടുദിവസമായി പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം തുടരുകയാണ്. കൂടാതെ, മോര്‍ട്ടാറും ഹൊവിറ്റ്‌സര്‍ പീരങ്കിയുമുപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തുന്നതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. നിലവില്‍, പൂഞ്ച്, രജൗറി എന്നീ ജില്ലകളില്‍ ജനവാസകേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമിട്ട് തുടര്‍ച്ചയായി പാക് സൈന്യം വെടിവെക്കുന്നുണ്ട്. നിലവില്‍ 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്‌സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
This post have 0 komentar
EmoticonEmoticon