മൊഗാദിഷു: സൊമാലിയയില്‍ ഹോട്ടലിനു നേരെ നടത്തിയ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി ഉയര്‍ന്നിരിക്കുന്നു. അതായത്, അല്‍ ഷബാബ് ഭീകരര്‍ നഗരത്തിലെ ഹോട്ടലിനു നേരെ നടത്തിയ ബോംബാക്രമണത്തില്‍ ആണ് മരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്. സംഭവത്തില്‍ എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു.
മാത്രമല്ല, ആക്രമണത്തിനു ശേഷം സമീപത്തെ ഒരു കെട്ടിടത്തില്‍ ഒളിച്ച അക്രമികളെ തുരത്താന്‍ സര്‍ക്കാര്‍ സേന ശ്രമം തുടരുകയാണ്. കൂടാതെ, ഹോട്ടല്‍ ഇപ്പോഴും അല്‍ ഷബാബിന്റെ നിയന്ത്രണത്തിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പതിവായെത്തുന്ന ഹോട്ടലാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon