സാന്‍ഫ്രാന്‍സിസ്കോ: വസ്തുതാപരമല്ലാത്ത ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്നത് തടയാന്‍ നീക്കവുമായി ഫേസ്ബുക്ക്. ഫ്ലാഗിങ് ഫീച്ചറിലൂടെയാണ് വ്യജവാര്‍ത്തകള്‍ കണ്ടെത്തുന്നത്. അമേരിക്കയിലാണ് ഈ ഫീച്ചര്‍ ആദ്യം എത്തുന്നത്. പിന്നീട് മറ്റ് ഉപയോക്താക്കളിലേക്കും എത്തും.
വ്യാജവാര്‍ത്തകള്‍ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് അത് ഇന്‍സ്റ്റാഗ്രാമിനെ അറിയിക്കാം. തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഫേസ്ബുക്ക് അതിന്‍റെ സത്യാവസ്ഥ പരിശോധിക്കും. എന്നാല്‍ ഉള്ളടക്കം തെറ്റാണെന്ന് കണ്ടെത്തിയാലും അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്യില്ല. ഉപയോക്താക്കളുടെ ന്യൂസ് ഫീഡിന് പകരം അവ എക്സ്പ്ലോര്‍ എന്നതിന് കീഴിലും ഹാഷ്ടാഗുകളിലുമാണ് കാണാന്‍ സാധിക്കുന്നത്.
വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്‍റെ വലതുഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക. it's inappropriate എന്ന് സെലക്ട് ചെയ്ത ശേഷം അതില്‍ നിന്ന് false information എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇത്തരത്തില്‍ വളരെ ലളിതമായി വ്യാജ വാര്‍ത്തകള്‍ ഉപയോക്താക്കള്‍ക്ക് ചൂണ്ടിക്കാട്ടാം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon