ടോമിൻ തച്ചങ്കരി പടി ഇറങ്ങിയതോടെ കെഎസ്ആർടിസിക്ക് വീണ്ടും കഷ്ടകാലം. 10 മാസം തുടർച്ചയായി മാസാവസാനദിവസം തന്നെ നൽകിയിരുന്ന ശമ്പളം ഈ മാസം മുടങ്ങി. കാൽനൂറ്റാണ്ടിനു ശേഷം കഴിഞ്ഞമാസം സ്വന്തം വരുമാനത്തിൽനിന്നു ശമ്പളം നൽകിയ കെഎസ്ആർടിസിയിൽ ഈ മാസം തൊഴിലാളികൾക്കുള്ള ശമ്പളം മുടങ്ങി. ശമ്പളം മുടങ്ങില്ലെന്നു തൊഴിലാളികൾക്കു സംയുക്ത ട്രേഡ് യൂണിയൻ നൽകിയ ഉറപ്പ് ഇതോടെ ലംഘിക്കപ്പെട്ടു.
സർക്കാരിനോട് 50 കോടിയുടെ ധനസഹായം ആവശ്യപ്പെടുകയാണു യൂണിയൻ ചെയ്തത്. അതിൽ 20 കോടി ധനസഹായം സർക്കാർ അനുവദിച്ചു. ബാക്കി തുക കണ്ടെത്താൻ കോർപറേഷനായില്ല. കഴിഞ്ഞ രണ്ടുമാസം ഹൈക്കോടതി വിധിപ്രകാരം ജീവനക്കാരിൽനിന്നു പിടിക്കുന്ന എൻഡിആർ, പിഎഫ്, എൽഐസി തുടങ്ങിയവയും മാസാവസാനം നൽകിയിരുന്നു. ഇതെല്ലാം മുടങ്ങി.
ഡീസലടിച്ചതിന് ഇന്ത്യൻ ഓയിൽ കോർപറേഷനു നൽകേണ്ട ഈ ആഴ്ചത്തെ നാലുദിവസത്തെ 9.5 കോടി രൂപ കടം പറഞ്ഞിരിക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon