തൃശ്ശൂര്‍: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ കീഴ് കോടതി നൽകിയ അനുമതി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണിവാസകത്തിന്റെ സഹോദരൻ മുരുകേശൻ, കാർത്തിയുടെ സഹോദരി ലക്ഷ്മി എന്നിവരാണ് ഹര്‍ജി നൽകിയിരിക്കുന്നത്.
വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. നിലവില്‍ തൃശ്ശൂര്‍ മെഡി. കോളേജിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മൃതദേഹം സംസ്കരിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന വാദങ്ങൾ ഉയരുന്നതിനിടെയാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. എൽഡിഎഫ് സർക്കാരിലെ മുഖ്യപാർട്ടിയായ സിപിഐ തന്നെ വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് സർക്കാരിന് ഏറെ തലവേദന ആയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon