ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. സുപ്രീംകോടതി ഉത്തരവിലെ പിഴവുകളും ഉത്തരവിനു ശേഷം നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതും ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ ന ല്കിയിരുന്നത്. കേസ് ഫെബ്രുവരി 26 ലേക്ക് ലിസ്റ്റ് ചെയ്തു.
റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ ആയ കോമണ്‍ കോസും മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ അടക്കമുള്ളവരുമാണു ഹര്‍ജി നല്‍കിയിട്ടുള്ളത്.
പുനഃപരിശോധന ഹര്‍ജികള്‍ ഉത്തരവു പുറപ്പെടുവിച്ച ബെഞ്ച് ചേംബറില്‍ പരിശോധിക്കുകയാണ് ആദ്യം ചെയ്യുക. ഉത്തരവില്‍ പിഴവുണ്ടെന്നും രേഖകളും തെളിവുകളും വേണ്ടരീതിയില്‍ പരിശോധിച്ചില്ലെന്നും ബോധ്യപ്പെട്ടാല്‍ ഹര്‍ജികള്‍ അംഗീകരിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കാമെന്നു നേരത്തെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon