ads

banner

Monday, 25 February 2019

author photo

ന്യൂഡല്‍ഹി: മീറ്റൂ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബര്‍ നല്‍കിയ മാനനഷ്ട കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്ക് ജാമ്യം. പതിനായിരം രൂപയുടെ ബോണ്ടിന്‍ മേല്‍ ദില്ലി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ മാര്‍ച്ച് എട്ടിന് വാദം തുടരും. കോടതിയില്‍ സ്വന്തം നിലയില്‍ വാദിക്കാന്‍ അനുമതി തേടി പ്രിയാ രമണി അപേക്ഷ ഫയല്‍ ചെയ്തു.

കേസില്‍ ആദ്യമായി നേരിട്ട് ഹാജരായ പ്രിയാ രമണിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ കോടതിയിലെത്തി. പ്രിയാ രമണി അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് എംജെ അക്ബറിന് കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.

മീറ്റൂ ക്യാമ്പയിനിന്റെ ഭാഗമായി 12 ഓളം സ്ത്രീകളാണ് എംജെ അക്ബറിന് എതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയത്. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ നിഷേധിച്ച എംജെ അക്ബര്‍ രാജിവയ്ക്കാന്‍ തയ്യാറല്ല എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് തനിക്കെതിരെ ആദ്യം പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മാനനഷ്ട കേസ് നല്‍കുകയായിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement