ads

banner

Monday, 25 February 2019

author photo

ചീങ്കണ്ണിപ്പാറ: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു മാറ്റണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അടുത്ത കാലവര്‍ഷത്തിന് മുന്‍പ് തന്നെ തടയണ പൊളിച്ചു മാറ്റണമെന്നാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്.

പി വി അന്‍വര്‍ തടയണ നിര്‍മിച്ചിരിക്കുന്നത് അതീവ പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് ആണെന്നും പ്രളയകാലത്ത് ഇതിനു താഴെയായി മണ്ണിടിച്ചിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് കോടതി റിപ്പോര്‍ട്ട് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് അന്‍വറിനെതിരായ റിപ്പോര്‍ട്ട് പരിഗണിക്കുക.

കേരളത്തിലെ പ്രളയകാലത്ത് പി വി അന്‍വര്‍ നിയലംഘനം നടത്തി തടയണയും അമ്യൂസ്മെന്റ് പാര്‍ക്കും നിര്‍മിച്ചു എന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത് എട്ട് സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായരുന്നു. എന്നാല്‍ പാര്‍ക്കിന് താഴെയായി മണ്ണിടിച്ചിലുണ്ടായ കേന്ദ്രങ്ങളില്‍ എംഎല്‍എ ഇടപെട്ട് അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. വിദഗ്ധസമിതി സ്ഥലം സന്ദര്‍ശിക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു അന്‍വറിന്റെ ഇടപെടല്‍. ഈ വിവരം പുറത്തുവന്നതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement