ads

banner

Monday 12 August 2019

author photo

കോഴിക്കോട്: 12 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നു. പാതയിലെ തടസങ്ങള്‍ പൂര്‍ണമായി നീക്കിയിട്ടില്ലാത്തതിനാല്‍ കൊങ്കണ്‍, മംഗളൂരു പാതകളിലെ സര്‍വീസ് ആണ് പുനരാരംഭിക്കാത്തത്. തിരുവനന്തപുരം-തൃശ്ശൂര്‍, തിരുവനന്തപുരം-എറണാകുളം ഭാാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ വരും ദിവസങ്ങളിലും തുടരും. നിലവില്‍ തിരുവനന്തപുരം-കോര്‍ബ(22648) എക്സ്പ്രസും അതോടൊപ്പം ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരില്‍നിന്നും എറണാകുളം-പട്‌ന എക്സ്പ്രസ് (22643) ഈറോഡ് നിന്നും ഇന്ന് സര്‍വീസ് ആരംഭിക്കും. മാത്രമല്ല കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബ് രഥ് (12202) ഇന്ന രാവിലെ അഞ്ചിന് മംഗളൂരുവില്‍നിന്ന് യാത്ര തുടങ്ങുന്നതുമാണ്.

എറണാകുളം-പുണെ പൂര്‍ണ എക്സ്പ്രസ്(11098), കൊച്ചുവേളി-ഹൈദരാബാദ് സ്പെഷല്‍ ട്രെയിന്‍ (7116), ഓഖ-എറണാകുളം എക്സ്പ്രസ് (16337), ബറൂണി-എറണാകുളം രപ്തിസാഗര്‍ എക്സ്പ്രസ് (12521), ഇന്‍ഡോര്‍-തിരുവനന്തപുരം അഹില്യാനഗരി എക്സ്പ്രസ് (22645), ധന്‍ബാദ്- ആലപ്പുഴ എക്സ്പ്രസ് (13351), തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603), കോഴിക്കോട്- തൃശ്ശൂര്‍ പാസഞ്ചര്‍ (56664), തൃശ്ശൂര്‍- കോഴിക്കോട് പാസഞ്ചര്‍ (56663), കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് (16308), മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം (16649), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305) എന്നീ ട്രെയിനുകളാണ് നിലവില്‍ ഇന്ന് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ ചൊവ്വാഴ്ച സര്‍വീസ് നടത്തേണ്ട തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ്(19577), എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ്(12283), എറണാകുളം-പുണെ എക്‌സ്പ്രസ് (22149), ബുധനാഴ്ച സര്‍വീസ് നടത്തേണ്ട കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ്(12483) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
 
പുലര്‍ച്ചെ രണ്ടിന്് പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ് നാഗര്‍കോവിലില്‍ നിന്ന് ഇന്ന് രാവിലെ ആറിന് പുറപ്പെടുക. ഇത് ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് തിങ്കളാഴ്ച ഷൊര്‍ണൂര്‍-തിരുവനന്തപുരം റൂട്ടില്‍ മാത്രമേ സര്‍വീസ് നടത്തൂ. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ഷൊര്‍ണൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടില്ല. മംഗലാപുരം-നാഗര്‍കോവില്‍ എക്സ്പ്രസ് (16605) കോഴിക്കോട്-നാഗര്‍കോവില്‍ റൂട്ടില്‍ ഇന്ന് ഭാഗികമായി റദ്ദാക്കിയ/ വഴിതിരിച്ചുവിട്ട തീവണ്ടികള്‍ ഇവയാണ്. എറാണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് (12617) പാലക്കാട്- ഈറോഡ്-വിജയവാഡ വഴി സര്‍വീസ് നടത്തും. കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്ക ക്രാന്തി (12217) പാലക്കാട്-സോലാപുര്‍-പൂനെ-പനവേല്‍ വഴി തിരിച്ചുവിടും. തിരുവനന്തപുരം-വരാവല്‍ എക്സ്പ്രസ് മംഗലാപുരത്തുനിന്ന് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി മംഗലാപുരത്തുനിന്ന് പുറപ്പെടും. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം ഷൊര്‍ണൂരില്‍ ഓട്ടം അവസാനിപ്പിക്കുന്നതാണ്. തിരുനെല്‍വേലി-ജാംനഗര്‍ ദ്വൈവാര ട്രെയിന്‍ (19577) മംഗലാപുരത്തുനിന്ന് സര്‍വീസ് ആംരഭിക്കുന്നതാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement