പാറ്റ്ന: ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി 20 സീറ്റുകളിലും കോണ്‍ഗ്രസ് 9 സീറ്റുകളിലും മത്സരിക്കും.
ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് ആര്‍.ജെ.ഡി ചിഹ്നത്തില്‍ മത്സരിക്കും. ആര്‍.ജെ.ഡി ശക്തികേന്ദ്രങ്ങളിലൊന്നില്‍ സി.പി.ഐ (എം) (എല്ലിന്) ഒരു സീറ്റ് നല്‍കും. ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പിക്ക് 5, മുകേഷ് സാഹ്നിയുടെ വി.ഐ.പി, ജിതന്‍ റാം മാഞ്ചിയുടെ എച്.എ.എം എന്നിവര്‍ മൂന്ന് വീതവും സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായി. കുശ്വാവാഹയുടെ ആര്‍എല്‍എസ്പി നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തമ്മിലെ സീറ്റ് തര്‍ക്കം മൂലമാണ് പ്രഖ്യാപനം വൈകിയത്.
ബാക്കിയുള്ളവ മുകേഷ് സാഹ്നിയുടെ വി.ഐ.പി, ശരദ് യാദവിന്റെ എല്‍.ജെ.ഡി, ജിതന്‍ റാം മാഞ്ചിയുടെ എച്.എ.എം, സി.പി.ഐ എന്നീ കക്ഷികള്‍ക്ക് വീതിച്ചു നല്‍കാനുമാണ് ധാരണ. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി 11 പേരുടെ പട്ടിക പുറത്തിറക്കി. ഗാസിയബാദില്‍ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ എസ്.പി മാറ്റി പ്രഖ്യാപിച്ചു. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കാന്‍ ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഇന്ന് ചേരുന്നുണ്ട്.
പാറ്റ്നയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന്റെ മുന്‍ നേതാവ് ശരത് യാദവ് ഇത്തവണ ആര്‍ജെഡി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം ശരത് യാദവിന്റെ ലോക്താന്ത്രിക് ജനതാദള്‍ ലാലുവിന്റെ ആര്‍ജെഡിയില്‍ ലയിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon