ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. യാസിന് മാലിക്കിന്റെ നേൃത്വത്തിലുള്ള സംഘടന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി. യുഎപിഎ ചുമത്തിയാണ് സംഘടന നിരോധിച്ചത്.
യാസിന് മാലിക്കിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. ജമ്മുവിലെ കോട്ട് ബാല്‍വാല്‍ ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമാണ് മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ജെകെഎല്‍എഫ് ഉള്‍പ്പെടെ രണ്ട് സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചിരിക്കുന്നത്. നേരത്തെ ജമാത്തെ ഇസ്ലാമിയെ കേന്ദ്രം നിരോധിച്ചിരുന്നു. ജെകെഎല്‍എഫിനെ 30 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് നിരോധിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon