ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച ലോക സന്തോഷ സൂചിക (വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സ്) യില്‍ ഇന്ത്യ 140-ാം സ്ഥാനത്ത്. ഫിന്‍ലന്‍ഡാണ് ഒന്നാമത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍ 67ഉം ചൈന 97ഉം സ്ഥാനത്താണ്.
കഴിഞ്ഞ വര്‍ഷം 133 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പുറകിലാണ് ഇന്ത്യ. ആഫ്രിക്കയിലെ ദരിദ്ര്യ രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ മുന്നിലാണ്.
വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, ദാനശീലം എന്നിവയാണ് സൂചികയുടെ മാനദണ്ഡങ്ങളായി ഐക്യരാഷ്ട്രസഭ പരിഗണിച്ചത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഈ രംഗങ്ങളിലെല്ലാം ഇന്ത്യ പിന്നോട്ടു പോയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
This post have 0 komentar
EmoticonEmoticon