മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോ വി 15 പ്രീ ബുക്കിങ് ആരംഭിച്ചു. അതായത്, ഈ സ്മാര്‍ട്ഫോണിന്റെ 32 എംപി പോപ്അപ് സെല്‍ഫി ക്യാമറ ഫോണിന്റെ പ്രീ ബുക്കിങ് ആണ് ആരംഭിച്ചിരിക്കുന്നത്. മാത്രമല്ല, 6.53 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അള്‍ട്രാ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രത്യേകതയാണ്. കൂടാതെ, 2.1GHz ഒക്ട കോര്‍ മാഡിയടെക് ഹീലിയോ പി70 പ്രൊസസറും 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്.
ഇതിനുപുറമെ, 256 ജിബി വരെ നീട്ടാവുന്ന മൈക്രോ എസ്ജി കാര്‍ട് സ്ലോട്ടുമുണ്ട്. 4000 എംഎഎച്ച് ആണ് ബാറ്ററി. 23,990 രൂപയായിരുന്നു ഫോണിന്റെ വില. മാത്രമല്ല, വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആമസോണ്‍, പ്ലിപ്കാര്‍ട്ട് എന്നിവ വഴിയും പ്രീ ബുക്കിംഗ് തുടങ്ങും. കൂടാതെ, പേടിഎം മാള്‍, ടാറ്റ ക്ലിക്യു, വിവോ ഓഫ്‌ലൈന്‍ സ്റ്റോര്‍ എന്നിവ വഴിയും ഫോണ്‍ ലഭിക്കും. ഫ്രോസണ്‍ ബ്ലാക്ക്, ഗ്ലാമര്‍ റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക. ഫ്ലിപ്കാര്‍ട്ട് വഴി ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇഎംഐയ്ക്ക് 5 ശതമാനം ഡിസ്‌കൗണ്ടുണ്ട്.
എസ്ബിഐ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്കുണ്ട്. ലോഞ്ച് ഓഫറിനു പുറമേ എക്സ്‌ചേഞ്ച് ഓഫറുമുണ്ട്. 12 മാസം നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. പഴയ സ്മാര്‍ട്ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 2000 രൂപ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. പഴയ വിവോ ഫോണുകള്‍ എക്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 3000 രൂപയാണ് ലഭിക്കുക.
This post have 0 komentar
EmoticonEmoticon