ആലപ്പുഴ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുകയും ചെയ്തുവെന്നാണ് പരാതി.
യുഡിഎഫിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും കെപിസിസി ട്രഷററുമായ അഡ്വ. ജോണ്‍സണ്‍ എബ്രഹമാണ് പരാതിക്കാരന്‍.
എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. പുലി വരുന്നേ പുലി എന്നാണ് യുഡിഎഫ് പറയുന്നത്. വടക്കേയിന്ത്യയില്‍ നിന്ന് ആര്‍എസ്എസിനെ പേടിച്ചോടിയ പുലിയാണ് രാഹുല്‍ ഗാന്ധിയെന്നും സുധാകരന്‍ പരിഹസിച്ചിരുന്നു.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രസംഗമായിരുന്നു ജി സുധാകരന്റേതെന്ന് പരാതിയില്‍ യുഡിഎഫ് ഉന്നയിക്കുന്നു. എന്നാല്‍ താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon