തിരുവനന്തപുരം: വൈദ്യുതപ്രസരണ ശൃംഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ട്രാൻസ് ഗ്രിഡ് പദ്ധതിക്ക് മികച്ച പുരോഗതി. 14 പദ്ധതികളിൽ 9 എണ്ണവും പ്രവൃത്തി ആരംഭിച്ചു. ഇതിൽ മലപ്പുറം - മഞ്ചേരി ലൈൻ മൊണോപ്പൊളും എച്ച് ടി എൽ എസ് കണ്ടക്ടറും ഉപയോഗിച്ച് ശേഷി വർദ്ധിപ്പിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. കക്കയം - നല്ലളം ലൈൻ എച്ച് ടി എൽ എസ് കണ്ടക്ടർ ഉപയോഗിച്ച് ശേഷി വർധിപ്പിക്കുകയും ചെയ്തു.
മാടക്കത്തറ - അരീക്കോട് സർക്യൂട്ട് ലൈൻ 400 കെവി ലൈൻ ആയി ഉയർത്തുന്നതിന്റെ ഒന്നാംഘട്ടം പൂർത്തിയായി വരുന്നു. മാടക്കത്തറ മുതൽ മലാപ്പറമ്പ് വരെയുള്ള 47 കിലോമീറ്റർ ഭാഗത്തു പുതിയ ടവറുകൾ സ്ഥാപിച്ച് ലൈൻ വലിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി മുതൽ കോഴിക്കോട് ജില്ലയിലെ നല്ലളം വരെയുള്ള 24 കിലോമീറ്റർ ലൈനിന്റെ ശേഷി ഉയർത്തുന്നതിൽ 12 കിലോമീറ്റർ നിർമ്മാണം പൂർത്തിയായി. നല്ലളം മുതൽ മാങ്കാവ് വരെ സിംഗിൾ സർക്യൂട്ട് ഡബിൾ സർക്യൂട്ട് ആയി ശേഷി ഉയർത്തുന്നതിന് ടവർ നിർമ്മാണ പ്രവൃത്തിയാണ് നടക്കുന്നത്.
ചിത്തിരപുരം, ആലുവ, കോതമംഗലം, കലൂർ എന്നീ സ്റ്റേഷനുകളിലേക്കുള്ള ലൈൻ ശേഷി 220 Kv ആയി ഉയർത്തുന്നത് ആരംഭിച്ചു.കലൂരിൽ നിന്നും തുതിയൂർ സ്റ്റേഷനിലേക്ക് 220 Kv ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. മഞ്ചേരി, ചാലക്കുടി, കോതമംഗലം, ചിത്തിരപുരം സബ്സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളും ആരംഭിച്ചു. കോട്ടയം 400 Kv ജിഐഎസ് സ്റ്റേഷൻ സ്ഥലം ഏറ്റെടുക്കൽ ഘട്ടത്തിലാണ്. മറ്റു പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പൂർത്തിയായി.
കിഫ്‌ബിയിൽ നിന്നും 10,000 കോടി രൂപയാണ് ട്രാൻസ് ഗ്രിഡ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon