'അമർ അക്ബർ ആന്റണി' 'കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന 'മേരാ നാം ഷാജി'യുടെ ടീസർ പുറത്ത്. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ടീസർ പുറത്തിറക്കിയത്. മൂന്നു ഗുണ്ടകളുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.
ബിജു മേനോൻ കൂടാതെ ബൈജു, ആസിഫ് അലി, ശ്രീനിവാസൻ, നിഖില വിമൽ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവൻ നവാസ്, ജി. സുരേഷ് കുമാർ, ടിനി ടോം, ജാഫർ ഇടുക്കി, ഷഫീക്, അസീസ്, ജഗദീഷ് പ്രസാദ്, സാവിത്രി എന്നിവരും ചിത്രത്തിലുണ്ട്.
ദിലീപ് പൊന്നൻ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാകേഷ് നിർമിക്കുന്നു. സന്തോഷ് വർമയുടെ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം നൽകുന്നു. ഛായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon