വാഷിങ്ടണ്‍: അമേരിക്ക വിസ കാലാവധി കഴിഞ്ഞവരും നാടുകടത്തപ്പെട്ടവരുമായ പാക് പൗരന്‍മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ പാകിസ്ഥാന് അമേരിക്കയുടെ വിലക്ക്. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പാകിസ്താനികളുടെ വിസ നിഷധിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ കാലാവധി കഴിഞ്ഞവരും നാട് കടത്തപ്പെട്ടവരുമായ സ്വന്തം പൗരന്മാരെ ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് മൂലം അമേരിക്ക നേരത്തെയും പല രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്ക് സമീപകാലത്താണ് പാകിസ്താനും എത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക വിസ നിഷേധിക്കാറുണ്ട്.
എന്നാല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പാകിസ്താന്‍ പൗരന്മാര്‍ക്ക് വിലക്ക് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സ്വന്തം പൗരന്മാരെ പാകിസ്താന്‍ ഏറ്റെടുക്കാത്തത് ആദ്യമായിട്ടല്ല. എന്നാല്‍ ഇത്തരത്തില്‍ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരെ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ നാട്ടിലെത്തിക്കാറുണ്ട്.
ഈ വര്‍ഷം വിലക്ക് നേരിടുന്ന പട്ടികയില്‍ ഘാനയാണ് മറ്റൊരു രാജ്യം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon