തൃശൂർ: വടക്കാഞ്ചേരിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിലുണ്ടായിരുന്ന മുതിർന്ന നേതാക്കൾക്ക് പരിക്കേറ്റു. കെ എം മൊയ്തു, സെയ്തലവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഓട്ടുപാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലത്തൂർ മണ്ഡലം സ്ഥാനാർഥി പി കെ ബിജുവിന്‍റെ നാമനിർദേശ പത്രിക സമർപ്പണത്തിന് നേതാക്കൾ എല്ലാവരും പാലക്കാട് പോയ സമയത്താണ് അക്രമണം നടന്നത്.
കോൺഗ്രസാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് വൈകീട്ട് വടക്കാഞ്ചേരി നഗരത്തിൽ പ്രകടനവും പ്രതിക്ഷേധ പൊതുയോഗവും നടത്താൻ ഇടതുമുന്നണി തീരുമാനിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon