ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരാസ്, അന്‍ഗ്രേജ് സിങ്, ആനന്ദ് സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയില്‍ ആയിരുന്ന മൂവർ സംഘം സബ് ഇന്‍സ്‌പെക്ടര്‍ അമിത് കുമാര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ കളര്‍ ഒഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ അമിതിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
അമിത് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ ദില്ലിയിലെ രജൗരി ഗാര്‍ഡനില്‍ നിന്നുമാണ് മൂവർ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon