അബുദാബി : 40 കിലോ ലഹരി മരുന്നുമായി രണ്ടു പേര്‍ പിടിയില്‍. അബുദാബിയിലാണ് സംഭവം. മുസഫ വ്യവസായ മേഖലയില്‍ നിര്‍ത്തിയിട്ട പഴയ കാറിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
മാത്രമല്ല, സമീപ പ്രദേശങ്ങളിലുള്ള താമസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പന. ഇക്കാര്യം അബുദാബി പൊലീസിലെ ലഹരിമരുന്ന് നിര്‍മാര്‍ജന വിഭാഗം ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു. ലഹരി മരുന്ന് വില്‍പനയെക്കുറിച്ച് രഹസ്യ വിവരം പൊലീസിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
This post have 0 komentar
EmoticonEmoticon