സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ 8 പേര്‍ക്ക് സൂര്യാഘാതമേറ്റു. തൃശൂരില്‍ 3 പേര്‍ക്കും കൊല്ലത്തും ആലപ്പുഴയിലും 2 പേര്‍ക്കു വീതവും കോട്ടയത്ത് ഒരാള്‍ക്കുമാണ് സൂര്യാതാപമേറ്റത്. ഇതിനിടെ കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരാൾ മരണമേറ്റത് സൂര്യാഘാതമേറ്റാണെന്ന് സംശയമുണ്ട്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് മുണ്ടൂരില്‍ തുടർച്ചയായി 40 ഡിഗ്രിയാണു ചൂട്.
സ്കൂള്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ നെഞ്ചില്‍ പൊള്ളലേറ്റ തൃശൂര്‍ അവിണിശ്ശേരി ചിറയത്തു ബോസ്കോവിന്റെ മകന്‍ ഹാരിസണെ (11) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേലൂര്‍ കടവനകയറ്റത്തിനു സമീപം തോടു നിര്‍മാണത്തിനിടെ സൂര്യാതപമേറ്റ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ വാരിയത്ത് പറമ്ബില്‍ അനിലിന്റെ ഭാര്യ പുഷ്പ (38), ഒലക്കേങ്കില്‍ തോമസിന്റെ ഭാര്യ ചെറുപുഷ്പം (43) എന്നിവര്‍ ചികിത്സയിലാണ്.
കൊല്ലത്ത് ഒറ്റക്കല്‍ എച്ച്‌എസ്‌എസിലെ പ്ലസ്ടു വിദ്യാര്‍ഥി സെയ്ദലിയുടെ (16) മുഖത്ത് കളിക്കിടെസാരമായി പൊള്ളലേറ്റു. വീടു പെയിന്റ് ചെയ്യുന്നതിനിടെ ആദിച്ചനല്ലൂര്‍ പ്ലാക്കോട് മുണ്ടയ്ക്കല്‍ വീട്ടില്‍ ഗോപകുമാറിന് (45) പൊള്ളലേറ്റ് നെറ്റിയില്‍ കുമിളകളുണ്ടായി. ഇരുവരും ചികിത്സ തേടി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon