നോക്കിയ 8110 ഫോണില്‍ ഇനി മുതല്‍ വാട്‌സ്ആപ് സൗകര്യവും ലഭിക്കുന്നു. നോക്കിയ സ്റ്റോറില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ് ഡൗലോഡ് ചെയ്യാവുന്നതുമാണ്. പുതിയ സൗകര്യം ലോകത്ത് ആദ്യമായി ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കാണു ലഭ്യമാവുന്നതെന്ന് എച്ച്.എം.ഡി. വൈസ് പ്രസിഡന്റും ഇന്ത്യാ മേധാവിയുമായ അജയ് മെഹ്ത അറിയിച്ചു. രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ഷോറൂമുകളിലും നോക്കിയ, ആമസോ, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓലൈന്‍ വ്യാപാര കേന്ദ്രങ്ങളിയും ഫോണ്‍ ലഭ്യമാണ്.
kaiOS ല്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 8110നു സുവ്യക്തമായ വോള്‍ട്ട് കോളിങ് സംവിധാനമാണുള്ളത്. ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സേര്‍ച്ച്, ഫെയ്‌സ് ബുക്ക് തുടങ്ങിയ ആപ്പുകളും ഫോണിലുണ്ട്. ക്വാല്‍കം 205 പ്ലാറ്റ് ഫോമാണു ഫോണിന്റെ കരുത്ത്. കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭിക്കുന്ന നോക്കിയ 8110നു 4,999 രൂപയാണു വില.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon