മോദിയും അമിത്ഷായും ചേർന്ന് നൈസ് ആയങ്ങു ഉപദേശക റോളിലേക്ക് ഒതുക്കിയ മുതിർന്ന നേതാക്കളാണ് എൽ കെ അദ്ധ്വാനിയും മുരളീ മനോഹർ ജോഷിയും. പക്ഷെ മാറ്റി നിർത്തപ്പെട്ടവർ ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തു ബി ജെ പിയ്ക്ക് തലവേദനയാവുകയാണ്
2014-ലെ തിരഞ്ഞെടുപ്പിൽ മോദിയ്ക്ക് വേണ്ടി വാരണാസി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു മുരളീ മനോഹർ ജോഷി . നിർബന്ധിതമായി കൊടുക്കേണ്ടി വന്ന സീറ്റിനു പിന്നാലെ ജോഷിയ്ക്കു പാർട്ടിയുമായി അകല്ച്ച ആരംഭിച്ചിരുന്നു . ഇത് കൂടാതെ
പാര്‍ലമെന്റ് എസ്റ്റിമേറ്റ്‌സ് കമ്മിറ്റി അധ്യക്ഷനായ മുരളി മനോഹര്‍ ജോഷിയുടെ ചില നിലപാടുകളും ഇടപെടലുകളും മോദി സർക്കാരിന് വിനയായിരുന്നു . ബാങ്കുകളില്‍നിന്ന് വായ്പ എടുത്ത തിരിച്ചടക്കാത്ത വന്‍കിടക്കാരുടെ പട്ടിക റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. ഈ പട്ടിക എസ്റ്റിമേറ്റ്‌സ് കമ്മിറ്റി ആവശ്യപ്പെട്ടത് മോദിയെ ചൊടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലും ജെ പി നഡ്ഢയും മുരളി മനോഹര്‍ ജോഷിയെ വിളിച്ച് സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇങ്ങനെ ഇടഞ്ഞുനിന്നതിന് ശേഷമാണ് മുരളി മനോഹര്‍ ജോഷിയ്ക്ക് സീറ്റ് നിഷേധിച്ചത്.
ജോഷിയ്ക്കു സീറ്റ് ഇല്ലെന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ലാലാണ് അറിയിച്ചത്. ഇക്കാര്യം എന്തുകൊണ്ടാണ് മോദിയും അമിത് ഷായും തന്നോടു പറയാന്‍ മുതിരാത്തതെന്നു ജോഷി ചോദിച്ചിരുന്നു.താന്‍ മല്‍സരിക്കുന്നില്ലെന്നു കാട്ടി കാണ്‍പുരിലെ വോട്ടര്‍മാര്‍ക്ക് ജോഷി കത്തെഴുതുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മന്ത്രി സത്യദേവ് പച്ചൗരിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി.
മോദി-ഷാ കൂട്ടുകെട്ടിനെതിരെ പരസ്യമായി രംഗത്ത് വന്ന ജോഷി ബിജെപി വിരുദ്ധ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് സൂചനയാണ് നൽകുന്നത്.
രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും അഖിലേഷ് യാദവുമായും മുരളി മനോഹര്‍ ജോഷിയും അദ്ദേഹത്തിന്റെ വിശ്വസ്തരും ചര്‍ച്ച നടത്തിയതായാണ് വാർത്തകൾ . ബിജെപിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി ജോഷി അരങ്ങിലെത്താനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ലെന്നു സൂചനകളും പുറത്ത് വരുന്നുണ്ട്. ഇക്കാര്യത്തില്‍ ജോഷി അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപി സ്വീകരിക്കുന്ന ചങ്ങാത്ത മുതലാളിത്ത നയങ്ങളെ ഉൾപ്പെടെ വിമർശിച്ചായിരുന്നു ജോഷി ഭരണപക്ഷത്തിനെതിരെ തിരിഞ്ഞത്.
പാർട്ടി നേതൃത്വത്തെ വിമർശിച്ച് ബിജെപി സ്ഥാപക നേതാവും രണ്ടാമത് അധ്യക്ഷനുമായിരുന്ന എൽകെ അദ്വാനി വ്യാഴാഴ്ച എഴുതിയ ബ്ലോഗ് വിവാദമായിതിന് പിറകെ പാര്‍ട്ടി അനുനയ നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പാർട്ടി സ്വീകരിക്കുന്ന നിലപാടുകളെ പാടെ നിരാഗരിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ബ്ലോഗ്. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നതിൽ ബിജെപി വിശ്വസിക്കുന്നില്ലെന്നും, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ബിജെപി അംഗീകരിച്ചിട്ടുണ്ടെന്നും അദ്വാനി ബ്ലോഗിൽ വ്യക്തമാക്കിയിരിക്കുന്നു.
സീറ്റിൽ നിന്ന് അദ്വാനിയെ മാറ്റി അമിത് ഷായെ സ്ഥാനാർഥിയാക്കിയ ശേഷം ആദ്യമായിട്ടായിരുന്നു അദ്ദേഹം വിഷയത്തിൽ പരസ്യ പ്രതികരണത്തിന് മുതിർന്നത്. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തുടക്കം മുതലേ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ലെന്ന ഊന്നിപ്പറയുന്ന അദ്ദേഹം 1991 മുതൽ ആറ് തവണ തന്നെ ലോക്സഭയിലെത്തിച്ച ഗാന്ധിനഗറിലെ ജനങ്ങളോട് നന്ദി പറയാനും ബ്ലോഗിലൂടെ തയ്യാറായി. ഗാന്ധി നഗറിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും മുന്നിൽ താൻ തോറ്റ് പോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിയോജിപ്പുകൾ പരസ്യമായി പുറത്ത് വന്ന സാഹചര്യത്തിൽ അദ്വാനിയെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടുന്നതായാണ് റിപ്പോര്‍ട്ടുകൾ.ഇതിനിടെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി അദ്വാനി ചർച്ച നടത്തിയെന്നും തന്റെ ആശങ്കകൾ പങ്കുവച്ചതായും അഭ്യൂഹങ്ങൾ പറയുന്നു. അദ്വാനിയുടെ ബ്ലോഗിനെ പിന്തുണച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തി.
ഏറെ നിര്‍ണായകമായ തിരഞ്ഞെടുപ്പിനു മുമ്പ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ഉയര്‍ത്തിയിരിക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങൾ മോദിയും അമിത് ഷായും നടത്തുമ്പോൾ പാര്‍ട്ടിയിലെ മുതിര്‍ന്നവരോട് മോദിയും ഷായും ബഹുമാനക്കുറവു കാട്ടുന്നുവെന്ന പരാതി പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon