ഫിലിപ്പീന്‍സ്: ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്നുള്ള വിദ്യാര്‍ഥികള്‍ 10 മരങ്ങള്‍ വീതം നടണമെന്ന നിയമം പാസാക്കി ഫിലിപ്പീന്‍സ്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും പഠന കാലാവധി പൂര്‍ത്തിയാക്കും മുമ്പ് 10 മരം നടണമെന്ന് നിബന്ധന വെച്ചിരിക്കുന്നത്. ഈ നിയമം കൃത്യമായി നടപ്പാക്കിയാല്‍ കുറഞ്ഞത് 17.50 കോടി മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ കഴിയുമെന്നാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ കരുതുന്നത്.
1.20 കോടി വിദ്യാര്‍ത്ഥികള്‍ പ്രഥമിക വിദ്യാഭ്യാസം നടത്തുന്ന ഫിലിപ്പീന്‍സില്‍ 50 ലക്ഷത്തോളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും 5 ലക്ഷം ബിരുദ വിദ്യാര്‍ത്ഥികളുമുണ്ട്. ഫിലിപ്പീന്‍സിലെ വിദ്യാഭ്യാസ വകുപ്പും കാര്‍ഷിക വകുപ്പും ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുക. കാടുകളിലും കണ്ടല്‍ക്കാടുകളിലും സംരക്ഷിത മേഖലയിലും ഉപേക്ഷിക്കപ്പെട്ട ഇടങ്ങളിലും ഖനനമേഖലയിലും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലും മരങ്ങള്‍ വെച്ചുപിടിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ലോകത്ത് വനനശീകരണം ഏറ്റവും വേഗത്തില്‍ നടക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയതോടെയാണ് ഫിലീപ്പിന്‍സ് മന്ത്രിസഭയുടെ ഈ നടപടി. കഴിഞ്ഞ നൂറ്റാണ്ടിനിടയില്‍ 40 ശതമാനം വന നശീകരണമാണ് ഫിലിപ്പീന്‍സില്‍ സംഭവിച്ചത്. പുതിയ നിയമത്തിലൂടെ വന സമ്പത്ത് വീണ്ടെടുക്കുകയാണ് പുതിയ നിയമം കൊണ്ട് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon