ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഡല്‍ഹി ഓഫീസ് തല്‍ക്കാലം ഒഴിയേണ്ടെന്ന് സുപ്രീംകോടതി. കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് അനുകൂലമായി വെള്ളിയാഴ്ച സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിക്കുന്ന ദ അസോസിയേറ്റഡ് ജേണല്‍സിന്റെ ഹര്‍ജി പരിഗണിച്ചാണ് ഓഫീസ് ഒഴിയാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഓഫീസ് ഒഴിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
2018 ഡിസംബര്‍ 21 നാണ് ഡല്‍ഹി ഹൈക്കോടതി ഓഫീസ് ഒഴിയുന്നതിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച് ഉത്തരവിറക്കിയത്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. യങ് ഇന്ത്യന്‍ കമ്പനി പത്രത്തിനെ ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് 2012 ല്‍ കോടതിയെ സമീപിച്ചത്. വന്‍ സാമ്പത്തിക ക്രമക്കേടാണ് ആരോപിക്കപ്പെട്ടിരുന്നത്.
This post have 0 komentar
EmoticonEmoticon