ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുമിത്ര മഹാജന്‍. ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന ബി.ജെ.പി നേതാവുമാണ് സുമിത്ര മഹാജന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് 8 തവണ ലോക്‌സഭാംഗമായിരുന്ന അവരെ ഇത്തവണ മല്‍സരിപ്പിക്കുമോയെന്ന ചോദ്യം വിവിധ
കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു.
ഇന്‍ഡോര്‍ സീറ്റില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്ത് കൊണ്ടാണ് ഇങ്ങനെയൊരു അനിശ്ചിതാവസ്ഥ. ഒരു പ്രത്യേക തീരുമാനമെടുക്കാന്‍ പാര്‍ട്ടി വൈമുഖ്യം കാണിക്കുന്നുണ്ടെന്ന് തോന്നുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സീറ്റിനെ സംബന്ധിച്ച് ഞാന്‍ നേരത്തെ സംസാരിച്ചിരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് ഒരു മടിയുള്ളത് പോലെ തോന്നുന്നു. അത് കൊണ്ടാണ് ഞാനീ പ്രഖ്യാപനം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നില്ല. ഇനി പാര്‍ട്ടിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം- സുമിത്ര മഹാജന്റെ കത്തില്‍ പറയുന്നു.
75 വയസ് കടന്ന മുതിര്‍ന്ന നേതാക്കളെ ഇത്തവണ മത്സരിപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചിരുന്നു. പാര്‍ട്ടി സ്ഥാപാക നേതാക്കളായ മുരളീ മനോഹര്‍ ജോഷിക്കും എല്‍.കെ.അദ്വാനിക്കും ഈയൊരു മാനദണ്ഡമനുസരിച്ച് സീറ്റ് നിഷേധിച്ചിരുന്നു. ഇരുവരും തീരുമാനത്തില്‍ അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു.
This post have 0 komentar
EmoticonEmoticon