ads

banner

Friday, 1 March 2019

author photo

യുവ സൂപ്പർതാരം ദുൽഖർ സൽമാ​ൻ നായകനാകുന്ന ‘ഒരു യമണ്ടൻ പ്രേമ കഥ’ എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ 25 നാണ് റിലീസ്. ചിത്രത്തിന്‍റെ തിരക്കഥാകൃത്തുകളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് തിയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് അടുത്ത ദിവസം പുറത്തിറങ്ങും. 

നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്ത മേനോന്‍, നിഖില വിമൽ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം സുകുമാറും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്. 

ഒരു വർഷത്തിലധികമായി മലയാള സിനിമാ പ്രേക്ഷകർ ദുൽഖർ ചിത്രത്തിനായി കാത്തിരിപ്പ്​ തുടങ്ങിയിട്ട്​. ഇതിനിടെ ബോളിവുഡിൽ നിന്നും കർവാനും, തെലുങ്കിൽ നിന്ന്​ മഹാനടിയും എത്തിയിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement