ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവയ്ക്കാന്‍ തയാറെന്ന് ബിഡിജഐസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ല. കേരളത്തിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളുവെന്ന് തുഷാര്‍ പറഞ്ഞു.
ബിഡിജഐസ് സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നന്നും മത്സരിച്ചാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നാണ് തീരുമാനമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തുഷാറിന്റെ പ്രതികരണം.
This post have 0 komentar
EmoticonEmoticon