കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരിയാണ് കസ്റ്റഡിയിലുള്ളത്. പ്യാരി പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലായി. ഇയാള്‍ക്കെതിരെ പോലീസ് കാപ്പ ചുമത്തും.
മുഖ്യപ്രതി റോഷനും പെണ്‍കുട്ടിക്കുമായി പൊലീസ് ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബംഗളൂരുവിലേക്കുള്ള ട്രെയിൻ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
കളിമണ്‍ ശില്‍പ നിര്‍മ്മാതാക്കളായ രാജസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. വലിയകുളങ്ങരയില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡിന് മുന്നിലെത്തിയ നാലംഗ സംഘം പിതാവിനെ മര്‍ദിച്ച ശേഷം പതിമൂന്നുകാരിയായ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
This post have 0 komentar
EmoticonEmoticon