ഇസ്ലാമബാദ്: സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉൾപ്പടെ നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ. ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.
പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ച്‍കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് നാല് പ്രതികളെയും വെറുതെ വിട്ടത്. അസീമാനന്ദയ്ക്കൊപ്പം ലോകേഷ് ശർമ്മ,കമാൽ ചൗഹാൻ,രജീന്ദർ ചൗധരി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
പന്ത്രണ്ടു വർഷം നീണ്ടു നിന്ന നിയമനടപടികൾക്കൊടുവിലാണ് സംഝോത കേസിൽ കോടതി വിധി പ്രസ്താവിച്ചത്. പാക്കിസ്ഥാനിലുള്ള 13 സാക്ഷികളെ ഇന്ത്യയിലെത്തി മൊഴി നൽകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് പഞ്ച്കുള കോടതി അന്തിമ വിധി പറഞ്ഞത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon