ads

banner

Friday, 21 December 2018

author photo

കോതമംഗലം: കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ പ്രവേശിക്കാതെ തിരിച്ചു പോകില്ലെന്ന് തിരിച്ച് പോകില്ലെന്ന് തോമസ് പോൾ റമ്പാൻ. റമ്പാനെ വിശ്വാസികൾ തടഞ്ഞിട്ട് 17 മണിക്കൂർ പിന്നിടുന്നു. ഇന്നലെ ഉച്ച മുതൽ പള്ളിക്ക് മുന്നിൽ പൊലീസ് കാവലിൽ കാറിൽ കഴിഞ്ഞുകൂടുകയാണ് തോമസ് പോൾ റമ്പാൻ. പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് യാക്കോബായ സഭ വിശ്വാസികളും പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളി അങ്കണത്തിൽ റമ്പാനും 4 ഓർത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

ഇന്നലെ രാവിലെ പത്തരയോടെ പൊലീസ് സംരക്ഷണയില്‍ ഓർത്തഡോക്സ് വിഭാഗം വൈദികൻ തോമസ് പോൾ റമ്പാൻ കോതമംഗലം ചെറിയ പള്ളിയിലെത്തുകയും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഉച്ചക്ക് ഒരു മണിയോടെ പള്ളിയിലെത്തിയ തോമസ് പോൾ റബ്ബാനെതിരെ പ്രതിഷേധം കനത്തുവെങ്കിലും അദ്ദേഹം മടങ്ങിപ്പോകാൻ തയ്യാറായില്ല. വിധി നടപ്പിലാക്കുന്നത് വരെ തിരികെ പോകില്ലെന്നുള്ള നിലപാട് സ്വീകരിക്കാനാണ് ഓർത്തഡോക്സ് സഭ നേതൃത്വവും തോമസ് പോൾ റബ്ബാന് നിർദേശം നൽകിയത്. പ്രതിഷേധവുമായി നൂറുകണക്കിന് യാക്കോബായ സഭ വിശ്വാസികളാണ് പള്ളിയിൽ ഒത്തുകൂടിയിട്ടുള്ളത്. തോമസ് പോൾ റബ്ബാന്റെ വാഹനത്തിന് മുന്നിൽ രാത്രിയിലും പ്രതിഷേധവുമായി യാക്കോബായ സഭ വിശ്വാസികൾ അണിനിരന്നു. ഇതിനാൽ രാത്രി വൈകിയും തോമസ് പോൾ റബ്ബാന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനായിട്ടില്ല.

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്‍റെ ഡ്രൈവറെ പോലീസ് പുലർച്ചെ ആശുപത്രിയിലേക്ക് മാറ്റി. 


കോടതി വിധി നടപ്പിലാക്കുന്നതിൽ പൊലീസ് പരാജയപ്പെടുവെന്ന് കാട്ടി ഇന്ന് ഹൈകോടതിയെ സമീപിക്കാനാണ് ഓർത്തഡോക്സ് സഭ നേതൃത്വത്തിന്റെ തീരുമാനം. ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് മൂവാറ്റുപുഴ മുന്‍സിഫ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1934ലെ മലങ്കരസഭ ഭരണഘടന പ്രകാരം പള്ളി ഭരിക്കണമെന്നും അതിനായി പൊലീസ് സംരക്ഷണം നല്‍കണമെന്നുമായിരുന്നു കോടതി ഉത്തരവ്.

അതേസമയം പിറവം പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലിസ്  സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം നൽകിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement