മുംബൈ: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടന്‍ നസ്റുദ്ദീന്‍ ഷാ. പൊലീസുകാരുടെ ജീവനെക്കാള്‍ വിലയാണ് പശുവിനെന്ന് നസ്റുദ്ദീന്‍ പരിഹസിച്ചു. നിയമം കയ്യിലെടുക്കുന്നവര്‍ക്കാണ് ഇവിടെ പരിരക്ഷ ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബുലന്ദ്ഷഹറില്‍ പൊലീസുദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ പശു സംരക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് നസ്റുദ്ദീന്റെ വിമര്‍ശം.
ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ചോര്‍ത്തു ഞാന്‍ ഭയപ്പെടുന്നു. രോഷാകുലരായ ആള്‍ക്കൂട്ടം കുട്ടികളുടെ ചുറ്റുംകൂടി നീ ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്നു ചോദിക്കുന്നത് ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. എന്റെ കുട്ടികള്‍ക്ക് ആ ചോദ്യത്തിന് ഉത്തരമുണ്ടാവില്ല. കാരണം അവര്‍ മതം പഠിച്ചിട്ടില്ല. ഇന്ത്യന്‍ സമൂഹത്തില്‍ വിഷം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആ പിശാചിനെ പിടിച്ചു വീണ്ടും കുപ്പിയില്‍ അടയ്ക്കാന്‍ വളരെ അധികം ബുദ്ധിമുട്ടേണ്ടി വരും- നസറുദ്ദീന്‍ ഷാ പറഞ്ഞു.
രാജ്യത്തിന്റെ അവസ്ഥയില്‍ ഭയമല്ല, ദേഷ്യമാണ് വരേണ്ടതെന്നും അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ആര്‍ക്കും തന്നെ ഇവിടെ നിന്ന് പുറത്താക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon