തിരുവനന്തപുരം: സ്‌റ്റാർട്ട്‌അപ്പ് മേഖലയിൽ ഇന്ത്യയിലെ നാല് മികച്ച സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തു. കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ പ്രോത്സാഹന വകുപ്പാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്‌റ്റാർട്ട്‌അപ്പ് രംഗത്ത് കേരളം അഭൂതപൂർവമായ വളർച്ച കൈവരിച്ചു. ഭാവിയിൽ ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ള മേഖലയെ പിന്തുണക്കാൻ സ്‌റ്റാർട്ട്‌അപ്പ് മിഷൻ സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നു.
നിലവിൽ 1500 സ്‌റ്റാർട്ട്‌അപ്പുകൾ കേരളത്തിലുണ്ട്. ഐ.ടി സേവനങ്ങൾ നൽകുന്ന സ്‌റ്റാർട്ട്‌അപ്പുകളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ. ആരോഗ്യരംഗത്തും വ്യവസായരംഗത്തും വിദ്യാഭ്യാസരംഗത്തും നിരവധി സ്‌റ്റാർട്ട്‌അപ്പുകളുണ്ട്. കൃഷി, ടൂറിസം, ഇ-കൊമേഴ്‌സ് രംഗങ്ങളിലും പ്രവർത്തിക്കുന്നു. ആഗോളതലത്തിൽ വലിയ സാധ്യതയുള്ള സ്‌റ്റാർട്ട്‌അപ്പുകൾ ഇക്കൂട്ടത്തിലുണ്ട്. വ്യവസായ വകുപ്പിന്റെ കീഴില്‍ വാണിജ്യ മിഷന്‍ രൂപികരിച്ചതോടെ സ്‌റ്റാർട്ട്‌അപ്പ് രംഗത്ത് കൂടുതല്‍ കുതിപ്പുണ്ടാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon